Sunday, May 1, 2011

പൂത്തുലഞ്ഞ ഇല്ലി മുളം കാടുകള്‍..


തിരുനെല്ലി കാടു  പൂത്തു....
തിന തിന്നാന്‍ 
കിളികളെത്തി....കിളിയാട്ടും  പെണ്ണേ..
പൂത്തുലഞ്ഞ ഇല്ലി മുളം കാടുകള്‍..

കൊഴിഞ്ഞു വീഴുന്ന മുള അരി അടിച്ചു കൂട്ടാന്‍ മുളക്കൂട്ടത്തിനു താഴെ വൃത്തിയാക്കിയിരിക്കുന്നു..

Friday, April 29, 2011

Saturday, November 7, 2009

ഗുണ്ടല്‍പേട്ടയിലൊരുനാള്‍

വയനാട് വഴിയുള്ള മൈസൂര്‍ യാത്രയില്‍ കേരള അതിര്‍ത്തിയും വനവും കഴിഞ്ഞാല്‍ ഗുണ്ടല്‍പേട്ടയായി..ഈ മണ്ണിലെ കണ്ണുനീരിനൊപ്പം പച്ചക്കറി വിളയുന്നു..പൂക്കള്‍ വിരിയുന്നു..ഏക്കറിന് പതിനായിരം പോലും ഇല്ലാതിരുന്ന ഇവിടത്തെ മണ്ണും ഇപ്പോള്‍ പൊന്നിനേക്കാളേറെ വിലക്കാണ് വിറ്റുപോക്കുന്നത്..അരികത്ത് പുതിയ വിമാനതാവളം വരുന്നു..
പെണ്ണിനെയറിയാന്‍ ഭോഗിക്കാന്‍ ഇവിടേക്ക് തീര്‍ഥയാത്ര വരുന്നവരും അനേകം..
നിയമ പാലകര്‍ കണ്ണടച്ചുപിടിച്ചതിനാല്‍ വീടുകളിലും ചേരികളിലും ലോഡ്ജുകളിമായി ഒട്ടേറെ പെണ്‍കുട്ടികള്‍,യുവതികള്‍,അമ്മമാര്‍ തടവിലാക്കപെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വമേധയാ കിടന്നു കൊടുത്ത് കാമാഗ്നിയിലൂടെ പച്ചനോട്ടു സമ്പാദിക്കന്‍ വരുന്നവരുമുണ്ട്.

ലോഡ്ജുകള്‍ക്കും ഹോട്ടലിനും ദൈവങ്ങളുടെയും നമ്മള്‍ ആരാധിക്കുന്ന ദേവിമാരുടെയും പേരായിരിക്കും..അവിടെ ഇരുമ്പു വാതില്‍ ഘടിപ്പിച്ച ജയിലറകളിലേക്ക് പ്രവേശനം ലഭിച്ചാല്‍ സ്വീകരണ മുറിയില്‍ നമുക്കു മുമ്പില്‍ വരിവരിയായി പെണ്ണുങ്ങള്‍ വന്നു നില്‍ക്കും..അര മണിക്കൂറിന് 200 രൂപ, ഒരു ദിവസത്തേക്ക് പുറം ലോകം ചുറ്റാന്‍ കൂട്ടു കൊണ്ടു പോകാന്‍ 2000 രൂപ.
അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും..
കര്‍ണ്ണാടകമണ്ണീല്‍ ബി.ജെ.പി ഭരണമാണ്..ശ്രീരാമസേനയുള്ള നാടാണ്..
ലാല്‍ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍‘ ഗുണ്ടല്പേട്ടയിലെ പ്രക്രുതിയാണുള്ളത്..
മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് കേരളാതിര്‍ത്തി കഴിഞ്ഞുള്ള കര്‍ണ്ണാടക വനത്തിലൂടെ ഗുണ്ടല്പേട്ട,മൈസൂര്‍ യാത്ര രാത്രി 9 മുതല്‍ രാവിലെ 6 വരെ ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.





Monday, October 26, 2009

കുടജാദ്രിയില്‍ നിന്ന് - 2009 വിജയദശമി നാളില്‍

കുടജാദ്രിയിലെ പ്രഭാതവും പച്ചയും നീലിമയും..നീലകുറിഞ്ഞി പൂത്ത മലഞ്ചെരിവുകള്‍, ഗണപതി ഗ്ഗുഹ.. ശ്രീ ശങ്കരാചാര്യര്‍ക്ക് അറിവു ലഭിച്ച പുണ്യസ്ഥലമാണിത്..പ്രക്രുതിയില്‍ ലയിച്ച് എല്ലാം മറക്കാമെങ്കിലും ചിത്രമൂലയിലെ നീരൊഴുക്കിലേക്കുള്ള വഴി ഇത്തിരി കടുപ്പമാണ്.. ദാഹമകറ്റാന്‍ നല്ല മോര് കുടജാദ്രിയില്‍ കിട്ടും..കുടജാദ്രിയിലെ പുല്ല് തിന്നു വളരുന്ന പശുക്കള്‍ ചുരത്തുന്ന പാലില്‍ നിന്നുള്ള മോര് അമ്രുതാണ്...ഉപ്പ്+പുകയില മിശ്രിതം ആവാഹിച്ച മന്ത്ര വടി കയ്യില്‍ കരുതിയാല്‍ കാട്ടുവഴിയില്‍ രക്തം തേടി വരുന്ന അട്ടയെ തുരത്താം..പ്രക്രുതിയൊരുക്കിയ ക്രിക്കറ്റ് പിച്ച് വഴിയില്‍ കാണാം..കുടജാദ്രിയില്‍ നിന്നുള്ള മടക്കയാത്രയില്‍ കാനനസുന്ദരിയോടു കിന്നരിച്ച്,കാട്ടുവഴിയിലൂടെ ഊളിയിട്ട് താഴ്വാരത്തെത്തുമ്പോള്‍ തങ്കപ്പന്‍ ചേട്ടന്റെ കട ഇടത്താവളവും അശ്വാസവുമാകും....