Sunday, June 22, 2008

കാറ്റാടി കടവത്തല്ല..തീരത്ത്..

കോഴിക്കോട് ബീച്ചില്‍ നിന്നും..
സീന്‍ 1
കാറ്റാടി തീരത്ത്.. ശാന്തമായ കടല്‍ , തീരത്ത് മണ്‍ വീടുണ്ടാക്കി കളിക്കുന്ന ഇളം പൈതങ്ങള്‍..

സീന്‍ 2
മാലിന്യചാക്ക് കടലില്‍ തള്ളാന്‍ അതിരാവിലെ സൌകര്യമാണ്.. പരുന്തുകള്‍ക്കും കാക്ക കൂട്ടങ്ങള്‍ക്കും കുശാല്‍... നമ്മുടെ തീറ്റി വേസ്റ്റുകളാണു കടലമ്മയുടെ വായിലേക്കു തള്ളുന്നത്.. തടയേണ്ടവര്‍ക്ക് കണ്ണില്ലല്ലോ..
കടപ്പുറത്തടിയുന്ന മാലിന്യങ്ങള്‍ ബീച്ചിലെത്തുന്നവര്‍ക്ക് അലോസരമാണ്..

8 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

തടയേണ്ടവര്‍ക്ക് കണ്ണില്ലല്ലോ

ദ്രൗപദി said...

കോഴിക്കോട്‌
മാലിന്യങ്ങള്‍ തള്ളുന്നതിപ്പോള്‍ പതിവ്‌ കാഴ്‌ചകളായിരിക്കുന്നു...
എന്തു ചെയ്യാനാകും...
നഗരത്തിന്റെ ചില വന്‍കിട ഹോസ്‌പിറ്റലുകള്‍പോലും
മാലിന്യപ്ലാന്റില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌
എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ
നടപടികള്‍ മോഹിക്കുന്നത്‌
വെറുതെയാണ്‌...


ഇനിയും നല്ല നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു...

keralafarmer said...

കടല്‍ മലിനപ്പെട്ടുകഴിഞ്ഞു. തിരുവനന്തപുരത്ത് ടൈറ്റാനിയം വേസ്റ്റ് പോലും ഇതേ കടലിലല്ലെ പതിക്കുന്നത്. മത്സ്യം കഴിച്ചാലും ഉപ്പ് കഴിച്ചാലും ചാകാതിരുന്നാല്‍ ഭാഗ്യം.

പടിപ്പുര said...

ദൈവത്തിന്റെ സ്വന്തം നാട്!

കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ KSRTC ബസ്സിൽ യാത്ര ചെയ്തിരുന്നു. ഓരോ KSRTC സ്റ്റേഷനും കാണേണ്ട കാഴ്ചയാണ് . വൃത്തികേടിന്റെ പര്യായം. കാലെടുത്ത് വയ്ക്കാനൊക്കില്ല :(

ഗൗരിനാഥന്‍ said...

നല്ല ഫോട്ടോസ്.... :)

ഏറനാടന്‍ said...

ഇതാണ്‌ സിറ്റിസണ്‍ ജേണലിസം. സുനില്‍ ദയവായി ക്ഷമിക്കുമല്ലോ ഞാനിവിടെ എത്തുവാന്‍ വൈകിയതില്‍..?
അതിരാവിലെത്തന്നെ ക്യാമറയും തൂക്കി കടാപുറത്ത് എത്തിയല്ലേ.. ഹും ഹും ഇനിയും പ്രതീക്ഷിക്കട്ടെ.. :)

Team 1 Dubai said...

Dear Sunil,
I happened to see your profile and initiatives.

I invite you to visit my new venture - a Malayalam blog - athaani :
http://www.athaani.blogspot.com/

Athaani, in Malayalam is the name for a wayside resting stone, seen and used in olden days, when people carry goods on head and they can keep it straight to the platform and also sit and relax for a while before they continue their journey ahead. As the name denotes, let this be - all Malayalam reading friends of mine - a temporary resting place while you continue with your daily chores.

Enjoy visiting every day and do write your comments.

In addition, I am also giving you a bonus - a collection of photographs taken by me posted at:

http://picasaweb.google.com/team1dubai

Hope you will also visit reularly my other two blogs:

http://www.q4music.blogspot.com/
http://www.team1dubai.blogspot.com/

Please include the above three blogs (also listed below) in your blog lists.

Thanks and regards and Have a great day,


Ramesh Menon

Tom said...

good