Tuesday, February 3, 2009

പച്ചയിലെ പൂക്കളങ്ങള്‍

കാപ്പിത്തോട്ടങ്ങള്‍ക്കും കഥ പറയാനുണ്ട്..കവിത മൂളാനുണ്ട്..കാപ്പിപ്പൂക്കളുടെ സൌന്ദര്യം വര്‍ണ്ണീച്ചും കവിതകളുണ്ടായിട്ടുണ്ട്..പച്ചയില്‍ കറുപ്പും വെളുപ്പും.. പച്ചയിലെ മഞ്ഞുതുള്ളികള്‍.. അത്തപ്പൂക്കളം...കാപ്പിപ്പൂക്കള്‍ മുടിയിലണിഞ്ഞാലും മണവാട്ടിക്ക് അഴകുണ്ടാ‍കും..ചെംബ്ര മലയുടെ താഴ്വാരമാണിത്....വയനാട്ടിലെ ഒരു കര്‍ഷക മുറ്റത്ത് ഉണങ്ങാനിട്ട കാപ്പികളത്തിനിടയിലൂടെ നടവഴിയുണ്ടാകും..പൂക്കള്‍ കരിഞ്ഞാണ് കായുണ്ടാകുന്നത്..
പക്ഷേ ഈ കാഴ്ച്ചകളൊന്നും വയനാട്ടിലെ കര്‍ഷകരുടെ മനം കുളിര്‍പ്പിക്കില്ല. ഉണ്ട കാപ്പിക്കും പരിപ്പിനും വിലയില്ലാത്തതു തന്നെ കാരണം..എന്നാല്‍ നമ്മള്‍ ഒരു പാക്കറ്റ് കാപ്പിപൊടി വാങ്ങാന്‍ ചെന്നാലോ..പൊള്ളുന്ന വിലയും..
.

9 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

പക്ഷേ ഈ കാഴ്ച്ചകളൊന്നും വയനാട്ടിലെ കര്‍ഷകരുടെ മനം കുളിര്‍പ്പിക്കില്ല. ഉണ്ട കാപ്പിക്കും പരിപ്പിനും വിലയില്ലാത്തതു തന്നെ കാരണം..എന്നാല്‍ നമ്മള്‍ ഒരു പാക്കറ്റ് കാപ്പിപൊടി വാങ്ങാന്‍ ചെന്നാലോ..പൊള്ളുന്ന വിലയും...

Thaikaden said...

Saundaryamkondu madiseela nirakkan aavillallo. Nannayittundu.

ആഗ്നേയ said...

very nice..ഈ പൂക്കള്‍ ആദ്യം കാണുന്നു.പറഞ്ഞപോലെ എന്തേ ആരും ഇതുവരെ ഈ പൂക്കളെ വര്‍ണ്ണിച്ചുകണ്ടില്ല..അതിസുന്ദരം..
ആ കാപ്പിക്കുരുക്കളുടെ വര്‍ണ്ണമാറ്റം കൂടെ ആകാമായിരുന്നു..എന്തായാലും പൂക്കള്‍ കണ്ട സന്തോഷം ആ കര്‍ഷകരുടെ അവസ്ഥവായിച്ചപ്പോള്‍ പോയി..:(

...പകല്‍കിനാവന്‍...daYdreamEr... said...

ഈ നാള്‍വഴി കാഴ്ച ആദ്യമായാണ്... നന്ദി...!

തോന്ന്യാസി said...
This comment has been removed by the author.
തോന്ന്യാസി said...

2003-04 കാലത്ത് ഇതു പോലൊരു കാപ്പിത്തോട്ടത്തിന്റെ നടുക്കായിരുന്നു, ഞങ്ങള്‍ താമസിച്ചിരുന്നത്. ആ ഓര്‍മ്മകളിലേക്കൊരു തിരികെ യാത്ര നടത്തി അല്പ നേരം കൊണ്ട്.

മാഷേ ഈ ഫോട്ടോയില്‍ കാണുന്നത് ബീനാച്ചി എസ്റ്റേറ്റാണോ?

നിരക്ഷരന്‍ said...

വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിലൊക്കെ ഒരുപാട് കയറിയിറങ്ങി നടന്നിട്ടുണ്ട്. ഇത്ര മനോഹരമായി കാപ്പിച്ചെടികൾ പൂത്തുനിൽക്കുന്നത് പക്ഷെ ഒരിക്കലും കാണാൻ സാധിച്ചിട്ടില്ല. ഈ ചിത്രങ്ങൾക്ക് നന്ദി സുനിൽ. ഇതിന്റെ മണം എങ്ങിനെ ? മണവാട്ടിക്ക് അഴക് മാത്രം പോരല്ല്ലോ ? മണവും വേണമല്ലോ ? :):)

കർഷകന് നല്ല വില കിട്ടുന്നില്ല, എന്നാലും വാങ്ങാൻ ചെല്ലുന്നവൻ നല്ല വിലതന്നെ കൊടുക്കണം. ആദായമൊക്കെ ഇടനിലക്കാർ തന്നെ കൈക്കലാക്കുന്ന അവസ്ഥ ഒരു ശാപമാണ് :(

The Common Man | പ്രാരാബ്ധം said...

കാപ്പിപൂവിന്റെ ഭംഗിയേകാളും ഹൃദ്യം , അതിന്റെ മണമാണ്‌ അല്ലേ? നല്ല കൂള്‍ സ്മെല്ലാ....:-)

Areekkodan | അരീക്കോടന്‍ said...

സുനില്‍... ഇന്നലെ കാപ്പി പൂത്തത്‌ കണ്ടപ്പോള്‍ എണ്റ്റെ മനസ്സിലും ഈ ഫോട്ടോെ ഇടാന്‍ തോന്നി.അത്രക്ക്‌ രസകരമായ കാഴ്ച.പിന്നെ കാപ്പിക്ക്‌ ഈ വര്‍ഷം നല്ല വിലയുണ്ട്‌ എന്നാണല്ല്ലോ കേട്ടത്‌.