കുടജാദ്രിയിലെ പ്രഭാതവും പച്ചയും നീലിമയും..നീലകുറിഞ്ഞി പൂത്ത മലഞ്ചെരിവുകള്‍, ഗണപതി ഗ്ഗുഹ.. ശ്രീ ശങ്കരാചാര്യര്‍ക്ക് അറിവു ലഭിച്ച പുണ്യസ്ഥലമാണിത്..പ്രക്രുതിയില്‍ ലയിച്ച് എല്ലാം മറക്കാമെങ്കിലും ചിത്രമൂലയിലെ നീരൊഴുക്കിലേക്കുള്ള വഴി ഇത്തിരി കടുപ്പമാണ്.. ദാഹമകറ്റാന്‍ നല്ല മോര് കുടജാദ്രിയില്‍ കിട്ടും..കുടജാദ്രിയിലെ പുല്ല് തിന്നു വളരുന്ന പശുക്കള്‍ ചുരത്തുന്ന പാലില്‍ നിന്നുള്ള മോര് അമ്രുതാണ്...ഉപ്പ്+പുകയില മിശ്രിതം ആവാഹിച്ച മന്ത്ര വടി കയ്യില്‍ കരുതിയാല്‍ കാട്ടുവഴിയില്‍ രക്തം തേടി വരുന്ന അട്ടയെ തുരത്താം..പ്രക്രുതിയൊരുക്കിയ ക്രിക്കറ്റ് പിച്ച് വഴിയില്‍ കാണാം..കുടജാദ്രിയില്‍ നിന്നുള്ള മടക്കയാത്രയില്‍ കാനനസുന്ദരിയോടു കിന്നരിച്ച്,കാട്ടുവഴിയിലൂടെ ഊളിയിട്ട് താഴ്വാരത്തെത്തുമ്പോള്‍ തങ്കപ്പന്‍ ചേട്ടന്റെ കട ഇടത്താവളവും അശ്വാസവുമാകും....



















11 comments:
ദാഹമകറ്റാന്‍ നല്ല മോര് കുടജാദ്രിയില്‍ കിട്ടും..കുടജാദ്രിയിലെ പുല്ല് തിന്നു വളരുന്ന ഈ പശുക്കള്‍ ചുരത്തുന്ന പാലില്‍ നിന്നുള്ള മോര് അമ്രുതാണ്..
സുനിലേട്ടാ,
ആ ഗുഹയിലേക്ക് നീരുറവ പെയ്യുന്ന പടം ഞാന്‍ എടുത്തോട്ടെ ? സ്ക്രീന്‍ സേവറിന് ..
നല്ല ചിത്രങ്ങള്‍. വിജയദശമി നാളില്‍ തിരക്കുണ്ടായിരുന്നില്ലേ? എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് കുടചാദ്രി. അവിടേയ്ക്കുള്ള യാത്രകളും അവിടത്തെ താമസവും എന്തെന്നില്ലാത്ത ആനന്ദവും ഊര്‍ജ്ജവും പകര്‍ന്നു തരുന്നു.
Great Pictures. I wanted to go to കുടജാദ്രി for long time. Really nice
ഈ കാണാക്കഴ്ചകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി പറയുന്നു സുനിൽ മാഷെ..
ചെറിയ റെസലൂഷനിലും ഈ പടങ്ങൾ വളരെ നയനമനോഹരമാകുന്നു. ഇത് ഒർജിനൽ പിക്സലിൽ ഇടാമായിരുന്നില്ലെ..
പടങ്ങളിലൂടെ ചിത്രകാരനേയും കുടജാദ്രിയില്‍ കൊണ്ടുപോയതിന് നന്ദി സുനില്‍ കെ ഫൈസല്‍ :)
മനോഹരം..
പ്രിയ ശ്രീലാല്‍, നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനീലേക്ക് എന്റെ ഫോട്ടോ പരിഗണിച്ച നല്ല മനസ്സിനു നന്ദി..
കുടജാദ്രിയുടെ നയന മനോഹരമായ കാഴ്ച പ്രവാസിയായ എന്നെ
നഷ്ട്ടങ്ങളുടെ ച്ചുഴിയിലേക്ക് വലിച്ചിഴക്കുന്നു .
കൊതി തീരുന്നില്ല .കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല.
Beautiful pictures.....
പോകണം വീണ്ടും കുടജാദ്രിയിലേക്ക്....
Thanks for the pics..... ആശംസകള്‍.
സുനില്‍ജീ, മനോഹരമായ പടങ്ങളും അതിനുള്ള അടിക്കുറിപ്പുകളും വളരെയധികം ഹൃദ്യം, ക്യാച്ചിങ്ങ്സ്.
ഇതിലെ പ്രഭാതദൃശ്യം ഞാനെടുക്കുന്നു, വാള്‍ പേപ്പറാക്കി ഇടുവാന്‍..
നാട്ടില്‍ അടുത്തയാഴ്ച എത്തുന്നുണ്ട്. നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ..
Post a Comment